തീരദേശ വില്ലേജ് രൂപീകരിക്കണം: സി പി ഐ

കാഞ്ഞങ്ങാട് വില്ലേജ് വിഭജിച്ച് തീരദേശത്തെ ജനങ്ങളുടെ സൗകാര്യാര്‍ത്ഥം ഒഴിഞ്ഞവളപ്പ് ആ സ്തനമായി തീരദേശ വില്ലേജ് രൂപികരിക്കണമെന്ന് സി.പി.ഐ. ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് അവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കൗണ്‍സിലംഗം കരുണാകരന്‍ കുന്നത്ത് ഉദ്ഘാടനം ചെയ്തു. സുരേശന്‍ പുഞ്ചാവി അദ്ധ്യക്ഷത വഹിച്ചു.
ലോക്കല്‍ സെകട്ടറി സി.രാധകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ കൗണ്‍സിലംഗം സി.കെ.ബാബുരാജ് ബഹുജന സംഘടന റിപ്പോട്ടും ബ്രാഞ്ച് സെക്രട്ടറി കെ. അശോകന്‍ പ്രവര്‍ത്ത റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.വി.കൃഷ്ണന്‍ പതാക ഉയര്‍ത്തി, തനൂജ സുരേഷ് രക്തസാക്ഷി പ്രമേയവും , പി.ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.കെ. വത്സലന്‍ , എം. തമ്പാന്‍, കെ. കുഞ്ഞിക്കണ്ണന്‍, ടി.വി. സുശീല എന്നിവര്‍ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ.അശോകനെയും ,അസി. സെക്രട്ടറിയായി പി.ബാബുവിനെയുംതിരഞ്ഞെടുത്തു.

error: Content is protected !!