മാവുങ്കാല്‍: ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം മാവുങ്കാല്‍ യൂണിറ്റിന്റെ ‘ വാര്‍ഷിക യൂണിറ്റ് സമ്മേളനം മാവുങ്കാല്‍ ഉദയ ക്ലബ്ബില്‍ വച്ച് നടന്നു. ബിഎംഎസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുനില്‍ നാലപ്പാടം അധ്യക്ഷത നായി. ഹോസ്ദുര്‍ഗ്ഗ് മേഖലാ സെക്രട്ടറി ഭാസ്‌കരന്‍ ചെമ്പിലോട് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറര്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായ ബിഎംഎസ് ഹോസ്ദുര്‍ഗ് മേഖലാ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ പുല്ലൂരിനെ തെരഞ്ഞെടുത്തു. സുനില്‍ നാലപ്പാടം (പ്രസിഡന്റ്)
മനോജ് കൊടവലം (സെക്രട്ടറി), ശരത്ത് (ട്രഷറര്‍ ) എന്നിവരെയും തെരഞ്ഞെടുത്തു ബിഎംഎസ് ജില്ലാ ജോയിന്റ സെക്രട്ടറി സുനില്‍ മുല്ലച്ചേരി സമാരോഘ് പ്രഭാഷണം നടത്തി. യോഗത്തില്‍ വിമല്‍ പൊള്ളക്കട സ്വാഗതവും മനോജ് കൊടവലം നന്ദിയുംപറഞ്ഞു.
