ജില്ലാ യോഗക്ഷേമസഭ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ യോഗം മാതോത്ത് വിഷ്ണു ക്ഷേത്ര ഹാളില്‍ നടന്നു.

കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലാ യോഗക്ഷേമസഭ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ യോഗം മാതോത്ത് വിഷ്ണു ക്ഷേത്ര ഹാളില്‍ നടന്നു. യോഗക്ഷേമസഭ സംസ്ഥാന ട്രഷറര്‍ പി. എം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എ ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കല്പമംഗലം നാരായണന്‍ നമ്പൂതിരി, പി എസ് പദ്മനാഭന്‍ നമ്പൂതിരി, ഇ. ബി ഭട്ട്, ശ്രീധരന്‍ പുതുക്കൈ, ശ്രീധരന്‍ തുയ്യം, എം എസ് ഗൗരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും, വനിതാ സെക്രട്ടറി കെ.എന്‍ ശ്യാമള നന്ദിയുംപറഞ്ഞു.

error: Content is protected !!