നന്മമരം കാഞ്ഞങ്ങാടിന്റെ വയനാട് ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

കാഞ്ഞങ്ങാട് : വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടി നന്മമരം കാഞ്ഞങ്ങാട് സമാഹരിച്ച 1,25,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറുക ആയിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു കഴിഞ്ഞ 1800 ദിവസത്തില്‍ അധികമായി ഉച്ചയ്ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്ന സംഘടനയാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റി. സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപുകളില്‍ നിന്നുമായാണ് വയനാട് ഫണ്ട് സമാഹരിച്ചത്.

2018 ലെ പ്രളയസമയത്ത് 45,000 രൂപയും നന്മമരം കാഞ്ഞങ്ങാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിരുന്നു.
നഗരത്തിന്റെ നഷ്ടപ്പെട്ട പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനു തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ക്കും സംഘടന നേതൃത്വം നല്‍കിവരുന്നു. കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍, നിര്‍ധന കുടുംബങ്ങളുടെ ജീവനോപാധി എന്ന നിലയില്‍ പെട്ടിക്കടകള്‍, എന്നിവയും സജന്യമായി നന്മമരം കാഞ്ഞങ്ങാട് വിതരണംചെയ്തിട്ടുണ്ട്.

error: Content is protected !!