ജില്ലാശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് റോട്ടറി കാഞ്ഞങ്ങാടിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട് : സേവന മികവിന് കാഞ്ഞങ്ങാട് റോട്ടറിയുടെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്‌കാരം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധ ഡോ.രാജി രാജന്‍, ന്യൂറോളജിസ്റ്റ് ഡോ. എസ് മീനാകുമാരി, ഫിസിഷ്യന്‍ ഡോ.ടി.പി.രൂപ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഫെബ്രുവരി 25 ന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ പുരസ്‌കാരം സമ്മാനിക്കും. ഡി.എം.ഒ ഡോ.എ.വി.രാംദാസ് മുഖ്യാതിഥിയാകും. ചികിത്സയില്‍ അനുവര്‍ത്തിക്കുന്ന രോഗീസൗഹൃദ സമീപനവും സാധാരണക്കാരോടുള്ള പരിഗണനയുമാണ് മൂവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന റോട്ടറി ഭാരവാഹികള്‍ അറിയിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക ക്‌ളബ് സന്ദര്‍ശനത്തിനെത്തുന്ന തിന്റെ ഭാഗമായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. റോട്ടറി പ്രസിഡന്റ് അഡ്വ.എ.രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി.ഹരീഷ്, , മുന്‍ പ്രസിഡന്റുമാരായ എന്‍.സുരേഷ്, എം.വിനോദ്, നിയുക്ത പ്രസിഡന്റ് അഡ്വ. എ മനോജ് കുമാര്‍, സെക്രട്ടറി ബി മുകുന്ദ പ്രഭു എന്നിവര്‍ പത്രസമ്മേളത്തില്‍പങ്കെടുത്തു.

 

error: Content is protected !!