ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍ : ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ സി.എച്ച് മുഹമ്മദ് കോയ ടൗണ്‍ ഹാളില്‍ രജസ്‌ട്രേഷന്‍ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് തൊഴില്‍ അങ്ങീകൃത തൊഴിലാളികള്‍ക്ക് മാത്രമാക്കാന്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കണമെന്നും,എഴുത്തു കൂലി കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.പി കുഞ്ഞികൃഷ്ണന്‍ അധ്യാക്ഷതവഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാബ വിവിധയിനങ്ങളില്‍ കഴിവ് തെളിയച്ചവരെ അനുമോദിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അന്‍സാര്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി വി.വി വിനോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട്, കെ ബാലരാമന്‍ നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം രാമചന്ദ്രന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,ഇ ബാലകൃഷ്ണന്‍, ഒ എം ദിനകരന്‍ ‘,ഇ രാജഗോപാലന്‍ നായര്‍ ,സുനില്‍ കൊട്ടറ,പി.എം തങ്കച്ചന്‍,എം.പി മധുസൂദനന്‍, വി വൃന്ദാ മണി,ബേബിലത ,എന്നിവര്‍ സംസാരിച്ചു സംഘാടക സമിതി ചെയര്‍മാന്‍ എ. വി. ശശിധരന്‍ സ്വാഗതവും എ വി സീമ നന്ദിയും പറഞ്ഞു കണ്‍വെന്‍ഷന് മുന്നോടിയായി സംഘടനയുടെ പ്രഥമ സെക്രട്ടറി ടി.വി. ഭരതന്റെയും ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ അനുസ്മരണവും നടന്നു. സംസ്ഥാന പ്രസിഡണ്ട് ഇന്ദുകലാധരന്‍ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന ഉപദേശക സമിതി ചേര്‍ മാന്‍ ഒ.എം. ദിനകരന്‍ ‘സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഹരിദാസ് ലക്ഷ്മി കണ്ണൂര്‍ വൃന്ദാമണി ആലപ്പുഴ ശാരദ മലപ്പുറം പി.എം തങ്കച്ചന്‍ വയനാട് ലക്ഷമണ പ്രഭു ജില്ലാ പ്രസിഡണ്ട് പി.പി കുഞ്ഞികൃഷ്ണന്‍ ജില്ലാ സെക്രട്ടറി വി.വി. വിനോദ് എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ കൊട്ടറസ്വാഗതംപറഞ്ഞു.

error: Content is protected !!