കാഞ്ഞങ്ങാട്: കലാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റു പൊതു സ്ഥലങ്ങളിലും ലഹരി മാഫിയകള്‍ പിടിമുറുക്കിയതി നെതിരെ ലഹരി നിര്‍മാര്‍ജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25ന് രാവിലെ 10.30ന് ഹോസ്ദുര്‍ഗ് കടപ്പുറം കൈറ്റ് ബീച്ചില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തു മെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സെമിനാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കാനിയൂര്‍ ഉദ്ഘാടനം ചെയ്യും. ഉയര്‍ന്ന പോലിസ് ഉ ദ്യോഗസ്ഥന്മാരും മറ്റ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ബ്രുവറി ഡിസ്റ്റലറിയടക്കം തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ല. കുട്ടികള്‍ക്കടക്കം ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി മുന്നോട്ട് പോകാനാണ് ലഹരി വിരുദ്ധസമിതി തീരുമാനിച്ചിരിക്കുന്ന തെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സ മ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, സംസ്ഥാന സെക്രട്ടറി മൂസാ പാട്ടിലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കരീം കുശാല്‍ നഗര്‍, എക്സിക്യുട്ടീവ് അംഗം ജാഫര്‍ മൂവാരിക്കുണ്ട്, സത്താര്‍ ആവിക്കര, ഖദീജ ഹമീദ്, കുന്തൂര്‍ അബ്ദല്ല കുണിയ എന്നിവര്‍സംബന്ധിച്ചു.
