പടന്നക്കാട് : ശനിയാഴ്ച ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ്, നെഹ്റു കോളേജ് എന്‍. എസ്. എസ് യൂണിറ്റ്, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചേര്‍ന്ന് പ്രഥമ ശുശ്രുഷ പരിശീലന ക്ലാസ്സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി മുരളി അധ്യക്ഷത വഹിച്ചു
ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ ,എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ജ്ഞാനേശ്വരി, ജനമൈത്രി പോലീസ് ഓഫീസര്‍ പ്രദീപന് കോതോളി എന്നിവര്‍ സംസാരിച്ചു.മിംസ് ഹോസ്പിറ്റല്‍ ഹെഡ് ആയ ഡോ. അഖില്‍ പി ഡോ.അഭിഷേക് , ഹോസ്പിറ്റല്‍ സ്റ്റാഫ് അഭിനവ്, പക്ഷേ അഷിതോഷ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് നടന്നു. നെഹ്റു കോളേജ് എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.വിനീഷ് കുമാര്‍ കെ. വി സ്വാഗതവും എന്‍. എസ്. എസ് വളണ്ടിയര്‍ സെക്രട്ടറിയായ വിവേക് രാജ് നന്ദിയും പറഞ്ഞു. പരിശീലനത്തില്‍ 150 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. പരിശീല നേടിയ കുട്ടികള്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് അവര്‍ക്ക് സഹായമായ പ്രവര്‍ത്തനം നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അഭിപ്രായപ്പെട്ടു.
