കാഞ്ഞങ്ങാട്:-ജനകീയ വായന ഇടങ്ങളുമായി നെല്ലിക്കാട്ട് ജനമിത്ര. നെല്ലിക്കാട്ട് കൃഷ്ണന് മാസ്റ്റര്‍ സ്ക്വയറില്‍ പുസ്തകക്കൂടൊരുങ്ങി .നെല്ലിക്കാട്ടെ സാധാരണക്കാരായ കര്‍ഷകര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍ അടക്കമുള്ളഎല്ലാ മേഖലയിലെയും ആളുകള്‍ക്ക് ഏത് സമയവും പുസ്തകങ്ങള്‍ എടുക്കാനും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനും പുസ്തകൂടില് വഴിയൊരുക്കും. തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങള്‍ പുസ്തക്കൂടില് വെക്കുകയുമാവാം. രചനകള്‍ രണ്ട് മാസത്തിലൊരിക്കല്‍ ടാബ്ലോയ്ഡ് രൂപത്തില്‍ പ്രസിദ്ധീകരിച്ച് ക്ലബ്ബ് പരിധിയിലെ 224 വീടുകളിലെത്തിക്കും.
പുസ്തകങ്ങള്‍ എടുക്കുന്നവര്‍ കൂടിനകത്തെ ലഡ്ജറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. കാലക്രമേണ ഇത്തരം പൊതുവായന ഇടങ്ങള്‍ പൂന്തോട്ടങ്ങളായി മാറ്റും. അവധി ദിനങ്ങളില്‍ ഭക്ഷണ പൊതികളുമായി വായനക്കാരുടെ കൂട്ടം ഒത്തു കൂടാന്‍ വഴിയൊരുക്കും. ജനമിത്ര നെല്ലിക്കാട്ട് ഇതിന് നേതൃത്വം നല്‍കും. ജനങ്ങളില്‍ നാട്ടറിവുകളും നാട്ടെഴുത്തുകളും എത്തിക്കുകയെന്നതും പ്രധാന ലക്ഷ്യമാണ്. എം. കുഞ്ഞമ്പു പൊതുവാള്, ജനമിത്ര സെക്രട്ടറി രഞ്ജിത്ത് പാറക്കാടന്‍, കെ ഗിരീഷ് ബാബു , കെ വിജയകുമാര്‍, കെ.വി. രാധ, എ വി ശ്രീജ,രാജന് പണിക്കര്‍, കെ അഭിജിത് . പി ശ്രീരാഗ് . സി അഭിഷേക് എന്നിവര്‍ നേതൃത്വം നല്കി.
