മടിക്കൈ കന്നാടം മഖാം ഉറൂസിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി

കാഞ്ഞങ്ങാട്: മടി ക്കൈ കന്നാടം മഖാം ഉറൂസ് തുടങ്ങി. ഇന്ന് ഉച്ചക്ക് മടിക്കൈ കന്നാടം മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയർമാൻ സി മൊയ്തു അമ്പലത്തുകര പതാക ഉയർത്തി.

ഉറൂസിൻ്റെ ഉദ്ഘാടനം സ മ്മേളനം മുബാറക് ഹസൈനാര്‍ ഹാജി നിർവ്വഹിച്ചു. ഇബ്രാഹിം കുണിയ മുഖ്യാതിഥിയായിരുന്നു. മന്‍സൂര്‍ ഫൈസി അടുക്കം സ്വലാത്ത് മജ്‌ലിസിനും സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല ദുആ മജ്‌ലിസിനും നേതൃത്വം നല്‍കി.

നാളെ രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് ഉദ്ഘാടനം ചെയ്യും. അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഉത്തര മേഖല ദഫ് മല്‍സരം നടക്കും. നാളെ രാവി ലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകീട്ട് ഏഴ് മണിക്ക് സമാപന സ മ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇശ്ഖ് മജിലിസ്, മജ്‌ലിസുന്നൂര്‍ അന്‍വര്‍ അലി ഹുദവി കീഴ് ശേരി നേതൃത്വം നല്‍കും. ദിക്‌റ് ദുആ മജിലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 24ന് ഉച്ചക്ക് മൗലീദ് പാരായണവും വൈകീട്ട് അന്നാദനവും നടക്കും. പത്ര സ മ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഷെരീഫ് എഞ്ചിനീയര്‍, ഫൈസല്‍ കന്നാടം, സി മൊയ്തു അമ്പലത്തുകര, ഷക്കീര്‍ കന്നാടം, അബ്ദുറസാഖ് കന്നാടം, ഫൈസല്‍ കന്നാടം എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!