ഇരിയ : കാട്ടുമാടം ജവഹര്‍ ക്ലബ് രജതജൂബിലി ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പാറപ്പള്ളി സാന്ത്വനം മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കാട്ടുമാടത്ത് വെച്ച് നടത്തപ്പെടുന്നു.പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സാന്ത്വനം മെഡിസിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഹിഷാം മുഖ്യാതിഥിയാകും.
ക്യാമ്പില്‍ വെച്ച് പ്രഷര്‍,ഷുഗര്‍, കൊളസ്ട്രോള്‍, അല്‍ബുമിന്‍, എന്നീ ടെസ്റ്റുകളും ആവശ്യമായി വരുന്നവര്‍ക്ക് ഇ.സി.ജിയും തുടര്‍ന്നുള്ള ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും സാന്ത്വനം മെഡിസിറ്റിയില്‍ സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യേണ്ടതാണ്.
