സി ഐ ടി യു നേതാവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി വി കരിയന്‍ അന്തരിച്ചു

പുല്ലൂര്‍: സി ഐ ടി യു നേതാവും പുല്ലൂര്‍ ഗ്രാമപഞ്ചായത്ത്പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍പുല്ലൂര്‍ തട്ടുമല്ലിയിലെ ടിവി കരിയാന്‍ (68) അന്തരിച്ചു.പുല്ലൂര്‍ തട്ടുമ്മലിലാണ് താമസം. ഇന്ന് രാവിലെ 10.30 മണിയോടെ  ഹൃദയാഘാതത്തെ  തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജിവനി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട്  ഏരിയ കമ്മിറ്റി അംഗം ,ഹെഡ് ലോഡ്
വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ വഹിക്കുന്നുണ്ട്.
ഭാര്യ:നിര്‍മ്മല (മുന്‍ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: മനു ( ഡ്രൈവര്‍), വിനോദ് (സംസം ലോട്ടറി കാഞ്ഞങ്ങാട്). മരുമക്കള്‍:രസ്‌ന, വിനീത.

 

 

 

error: Content is protected !!