മാവുങ്കാലിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണം: ജില്ലാ ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ ബി എം എസ്; മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ :ടൂറിസ്റ്റ് ടാക്‌സി ബി എം എസ് മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം വൈസ് പ്രസിഡന്റ് ടി.കെ. സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജില്ലാ പ്രസിഡന്റുമായ സുനില്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു. സനീഷ് കാട്ടുകുളങ്ങര പ്രവര്‍ത്തന റിപ്പോര്‍ട്ടും, രാജേഷ് വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. ബി എം എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ഭരതന്‍ കല്യാണ്‍ റോഡ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സമാരോ പ് പ്രഭാഷണം നടത്തി. രാഷ്ട്രിയ സ്വയം സേവക സംഘം ജില്ലാ കാര്യകാരി സദസ്യന്‍ ശ്രീജിത്ത് മീങ്ങോത്ത് ,യൂണിയന്‍ ജില്ലാ ട്രഷറര്‍ രാജീവന്‍ മാവുങ്കാല്‍ , യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി രാജീവന്‍ മാവുങ്കാല്‍ (പ്രസിഡന്റ്), സനീഷ് കാട്ടുകുളങ്ങര (സെക്രട്ടറി), സജിത്ത് കോട്ടപ്പാറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സനീഷ് കാട്ടുകുളങ്ങര സ്വാഗതവും, സജിത്ത് കോട്ടപ്പാറ നന്ദിയുംപറഞ്ഞു.

error: Content is protected !!