മാതൃ സമിതിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയില്‍ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം നടന്നു

പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ചിറമ്മല്‍ പ്രാദേശിക മാതൃ സമിതിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയില്‍ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം നടന്നു. ഭരണി മഹോത്സവത്തോടുനുബന്ധിച്ച് ചിറമ്മല്‍ പ്രാദേശിക തിരുമുല്‍കാഴ്ചയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേണ്ടിയാണ് കുട്ടികളെ കൊണ്ട് കോല്‍ക്കളി അഭ്യസിപ്പിച്ചത്. മൂന്ന് മാസത്തോളം പുത്യക്കോടി തറവാട്ടില്‍ വെച്ച് നാരായണന്‍ ഗുരുക്കളും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരുടെ നേതൃത്വത്തിലായിരുന്നു 28 ഓളം കുട്ടികളെ കോല്‍ക്കളി പഠിപ്പിച്ചത്. പുത്യക്കോടി തറവാട്ടില്‍ വെച്ച് നടന്ന അരങ്ങേറ്റത്തില്‍ മാതൃസമിതി പ്രസിഡന്റ് ലത ഗംഗന്‍ നിലവിളക്ക് കൊളുത്തി. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മുന്‍ പ്രസിഡന്റ് സി എച്ച് നാരായണന്‍ പ്രാര്‍ത്ഥനച്ചൊല്ലി. പ്രാദേശിക സമിതി പ്രസിഡന്റ് രവീന്ദന്‍, സെക്രട്ടറി സുന്ദീപ്, മാതൃസമിതി സെക്രട്ടറി ആശ കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രാദേശിക സമിതിയിലെ മുന്നുറോളം പേര്‍ അരങ്ങേറ്റത്തിന്സാക്ഷികളായി.

error: Content is protected !!