കരിവെള്ളൂര്‍ : പ്രകൃതി സംരക്ഷണത്തിന്റെ കാഹളം മുഴക്കി അനീഷ് തിമിരി എഴുതിയ ‘ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി ‘കഥാ സമാഹാര സംവാദം. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ടി.കെ. അബ്ദുള്‍ സമദ് – സെക്കീന ടീച്ചര്‍ സ്‌നേഹ മുറ്റത്ത് ഒരുക്കിയ പരിപാടി കുണ്ഡല പുരാണം – മോപ്പാള സിനിമകളുടെ സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് ഉദ്ഘാടനം ചെയ്തു.ദൈവം നമുക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് പ്രകൃതി . അമ്മയെപ്പോലെ അത് നമ്മെ പോഷിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എല്ലാ അടിസ്ഥാന ആവശ്യങ്ങളും പ്രകൃതി നിറവേറ്റുന്നു. ശ്വസിക്കുന്ന വായു, ജീവിക്കുന്ന ഭൂമി, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം …… എല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ സാധ്യമാകുന്നത്. പ്രകൃതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന നാശം കാരണം ജീവജാലങ്ങളുടെ നിലനില്‍പ് തന്നെ ഭീഷണിയിലാണ്.കഥാകൃത്ത് അനീഷ് തിമിരി എഴുത്തനുഭവം പങ്കു വെച്ചു. എ.വി. സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥി അനികേത് എന്‍. ആര്‍.കെ. നാരായണിന്റെ മാല്‍ഗുഡി ഡേയ്‌സ് പരിചയപ്പെടുത്തി പി.വി. വിജയന്‍ അധ്യക്ഷത വഹിച്ചു. കുക്കാനം റഹ്‌മാന്‍, കൊടക്കാട് നാരായണന്‍,കെ.സി. മാധവന്‍, കെ. രാജീവന്‍, ടി.എ. ജബ്ബാര്‍, കെ.പി. രമേശന്‍, ടി.പി. ഷൈമ മോള്‍ കൊടക്കാട് നാരായണന്‍ സംസാരിച്ചു. ടി.കെ. അബ്ദുള്‍ സമദ് സ്വാഗതവും ടി.കെ. ചന്ദ്രന്‍ നന്ദിയുംപറഞ്ഞു.
