കാഞ്ഞങ്ങാട് : ദേശീയപാത സര്‍വ്വീസ് റോഡിലെ കുഴി കാല്‍നാട-വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്കും കാല് നാടയാത്രക്കാര്ക്കും ഒരുപോലെയാണ് കുഴികള്‍ ഭീഷണി സൃഷ്ടിക്കുന്നത്. കൊവ്വല്‍ സ്റ്റോറിന്റെ കിഴക്ക് ഭാഗം സര്‍വ്വീസ് റോഡിലെ ഓവുചാലിന്റെ പണി പൂര്‍ത്തിയായിട്ടും കുഴികള്‍ മണ്ണിട്ട് മൂടാതെ ഒരു മാസത്തോളമായി. നിരവിധി തവണ പരാതി പറഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലയെന്ന് നാട്ടുകാര്‍ പറയുന്നു.
