ഗാര്‍ഹിക പീഡനത്തിനിടെ വീടിനു തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍

ചന്തേര: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനിടെ താമസിക്കുന്ന വീടിന് തീയിടുകയും ചെയ്ത ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഉദിനൂര്‍ മാച്ചിക്കാട്ടെ കെ.അജീഷിനെ (37) യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. ഭാര്യ വാണിയംകുളത്തെ സി.ദീപയുടെ പരാതിയിലാണ് കേസെടുത്തത്.

2012 മെയ് മാസം ഒന്നിനായിരുന്നു വിവാഹം. ഒരുമിച്ചു ഉദിനൂര്‍ മാച്ചിക്കാട്ടെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ സ്വര്‍ണ്ണവും പണവും കുറഞ്ഞതിനും പരപുരുഷ ബന്ധം ആരോപിച്ചുമായിരുന്നു പീഡനം. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു.

error: Content is protected !!