മയക്കുമരുന്ന് പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും

കാസര്‍കോട്: മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും .
തളങ്കര എന്‍ എ മന്‍സില്‍ സുലൈമാന്‍ റിഫായി എന്ന ചിട്ടി റിഫായി (31) യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷ വിധിച്ചത് . മൂന്നുമാസം അധിക തടവും അനുഭവിക്കണം. 2021 ജൂലായ് മൂന്നിനാണ് വൈകിട്ട് ആറര മണിക്ക് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ പള്ളിക്ക് സമീപം വെച്ച് മയക്കുമരുന്നുമായി പിടിയിലായത്.
കാസര്‍കോട് സബ്ബ് -ഇന്‍സ്‌പെക്ടറായിരുന്ന ഷേക്ക് അബ്ദുള്‍ റസാഖ് ആണ് മയക്കുമരുന്ന് പിടികൂടുകയും, പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത് . തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കാസര്‍കോട് ഇന്‍സ്‌പെക്ടറും, ഇപ്പോള്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുമായ പി അജിത്ത് കുമാര്‍ പിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

error: Content is protected !!