മാരാര്‍ജി ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റ് : ആദ്യ ഫണ്ട് ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും; പച്ചക്കറി സണ്‍സ് ഉടമ എച്ച് ഗുരുദത്ത് പൈയില്‍ സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ട്രഷറര്‍ എം ബല്‍രാജ് ആദ്യഫണ്ട് ഏറ്റുവാങ്ങി

കാഞ്ഞങ്ങാട് :ഭാരതീയ ജനതാ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഏപ്രില്‍ 25ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍ പരിസരത്ത് സംഘടിപ്പിക്കുന്ന സ്വ . മാരാര്‍ജി ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റിന്റെ ആദ്യ ഫണ്ട് ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനം നടന്നു. പച്ചക്കറി സണ്‍സ് ഉടമ എച്ച് ഗുരുദത്ത് പൈയില്‍ സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ട്രഷറര്‍ എം ബല്‍രാജ് ആദ്യഫണ്ട് ഏറ്റുവാങ്ങി.
പോസ്റ്റര്‍ പ്രകാശനം സംഘാടകസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. രമേശ് യാദവി ല്‍ നിന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗമായ എന്‍ അശോകുമാ ഏറ്റുവാങ്ങി. സുനില്‍കുമാര്‍ കൂലോം റോഡ്, അഭി കിംഗ് മുത്തപ്പന്‍ത്തറ
എന്നിവരും ചടങ്ങില്‍ ഫണ്ടുകള്‍ കൈമാറി. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, എം പ്രശാന്ത്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് , ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു, അഡ്വ. അരവിന്ദന്‍, എം പ്രദീപന്‍, ഗണപതി ഭട്ട് മാവുങ്കാല്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!