കാഞ്ഞങ്ങാട് : ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസിസ് അതോറിറ്റി കാസര്‍കോട്,ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്, ജനമൈത്രി പോലീസ് അമ്പലത്തറ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാലിങ്കല്‍ സായം പ്രഭ ഹോമില്‍ വച്ച് വയോനന്മ- വയോജനസംഗമം സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്‍മാനുമായ പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍ത്യയണി അദ്ധ്യക്ഷത വഹിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എ എസ് ഐ സുഗന്ധി , ജനമൈത്രി ബീറ്റ് പോലീസ് ഓഫസര്‍ പ്രമോദ്,അഡ്വക്കേറ്റ്പി ബിന്ദു, എല്‍ വി മാരായ ബിന്ദു, സുജാത എന്നിവര്‍ സംസാരിച്ചു. സായം പ്രഭയുടെ ചുമതലയുള്ള മേരി തോമസ് സ്വാഗതവും, .വിചിത്ര നന്ദിയും പറഞ്ഞു.തുടര്‍ന്ന് വയോജന സംരക്ഷണ നിയമങ്ങളെ കുറിച്ച് അഡിഷണല്‍ ജില്ല ജഡ്ജ് പി എം സുരേഷ് ക്ലാസ്സ എടുത്തു. തുടര്‍ന്ന് സായംപ്രഭ കൂട്ടായ്മയുടെ വിവിധ കലാപരിപാടികള്‍അരങ്ങേറി.
ചാലിങ്കല്‍ സായം പ്രഭ ഹോമില്‍ വച്ച് വയോനന്മ- വയോജനസംഗമം സംഘടിപ്പിച്ചു
