വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അമ്പു പണ്ടാരത്തിനെ ആദരിച്ചു

കാസര്‍കോട്: കഴിഞ്ഞ 40 വര്‍ഷക്കാലമായി സംസ്‌കാരിക രംഗത്ത് നിറസാന്നിദ്യവും, ഒറിഗാമി , കുരുത്തോല കളരി വിദഗദ്ധനും , സ്‌ക്കൂള്‍ സാസ്‌ത്രോല്‍സവം, എന്നിവയിലൂടെയും, കുട്ടികളിലേക്ക് നാട്ടറിവുകള്‍ എത്തിച്ച് കൊണ്ടിരിക്കുന്ന മടിക്കെ അമ്പു പണ്ടാരത്തിനെ എല്‍ ഐ സി ഏജന്റ്‌സ് ഓര്‍ഗൈനേസേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതൃത്തില്‍ ആദരിച്ചു.
ഡല്‍ഹിയില്‍ കരോള്‍ ബാഗ് വച്ച് നടന്ന പ്രത്യക കൂട്ടായ്മയുടെ യോഗത്തില്‍ അദരവ് നല്കി.പി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
എം ഭാസ്‌ക്കരന്‍ അദ്ധ്യക്ഷനായി. എക്കാല്‍ വിജയന്‍ ,കെ മാധവന്‍ നായര്‍ , കെ ശ്രീധരന്‍ , ഇ ചന്ദ്രമതി, ടി രാജന്‍, വിവി വിനീഷ്, ടി പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ ചന്ദ്രന്‍ സ്വാഗതവും, തുര്‍ന്ന് ആദരവ് ഏറ്റ് വാങ്ങിയ അമ്പു പണ്ടാരത്തില്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!