ദുബായില്‍ അന്തരിച്ച പാറപ്പള്ളിയിലെ ഖദീജ ഹജ്ജുമ്മയുടെ മൃതദേഹം ഇന്ന് ഉച്ചക്ക് നാട്ടില്‍ എത്തിക്കും

ദുബൈ: ഇന്നലെ വൈകിട്ട് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പാറപ്പള്ളിയിലെ ഖദീജ ഹജ്ജുമ്മ( 70) യുടെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടില്‍ എത്തിക്കും. ഇന്ന് രാവിലെ 10.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. 12. 30 മണിയോടെ വീട്ടിലെത്തിക്കും. മൂന്നുമണിക്ക് പാറപ്പള്ളിയിലെ ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ മറവ് ചെയ്യും. പാറപ്പള്ളിയിലെ പൗര പ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പരേതനായ പി എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ് ഖദീജ ഹജ്ജുമ്മ. ദീര്‍ഘകാലമായി ദുബായില്‍ മകന്‍ ബഷീറിന്റെ കൂടെയാണ് താമസം.

ശാരീരിക അസ്വസ്ഥകള്‍ കാരണം നാല് ദിവസം മുമ്പാണ് ഖദീജുമ്മയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് നാട്ടില്‍ വന്ന് തിരിച്ച് ദുബായിലേക്ക് പോയത്. മക്കള്‍: പി എച്ച് ബഷീര്‍, (ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി സെക്രട്ടറി), പി എച്ച് അബ്ദുല്‍ റഹിമാന്‍, പി എച്ച് നാസര്‍( ഇരുവരും ഷാര്‍ജ) ,ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ.
മരുമക്കള്‍: അബൂബക്കര്‍, അബ്ദുറഹിമാന്‍ (വടകരമുക്ക്), ഖാദര്‍ (എടത്തോട്), സഫിയ (ചിത്താരി ), ഹാജറ (മണിക്കോത്ത്), സഫിയ (വടകരമുക്ക് ), പരേതനായ മുഹമ്മദ് കുഞ്ഞി മൗവ്വല്‍. സഹോദരങ്ങള്‍: കെ എം ഹമീദ്, മുഹമ്മദ്, ഖാദര്‍, കുഞ്ഞബ്ദുള്ള, അഷറഫ്മറിയം ശരീഫ..

error: Content is protected !!