കാഞ്ഞങ്ങാട് :ഭരണത്തിന്റെ മറവില്‍ സി.പി.എം നടത്തുന്ന അക്രമങ്ങളെ ഭയന്ന്, കേരളം വിട്ട് മറ്റെവിടേയെങ്കിലും പോയി രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ മക്കളോട് ഉപദേശിക്കേണ്ട അവസ്ഥയിലേക്ക് കേരളം എത്തിപ്പെട്ടിരിക്കയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ കുറ്റപ്പെടുത്തി. ശരത് ലാല്‍ – കൃപേഷ് ആറാം രക്തസാക്ഷി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ‘പ്രിയദര്‍ശിനി തോയമ്മല്‍ ‘ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. ക്ലബ്ബ് രക്ഷാധികാരി പ്രവീണ്‍ തോയമ്മല്‍ ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ടി മുഹമ്മദ് കുഞ്ഞി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക എച്ച് എല്‍, മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് മണിയന് തോയമ്മല്‍, സെക്രട്ടറിമാരായ വിനോദ് തോയമ്മല്‍, രവീന്ദ്രന്, ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിഷ്ണു കവ്വായി, സന്തോഷ് തോയമ്മല്‍, അവിനാഷ് തോയമ്മല്‍ , വിജയ് തെരുവത്ത്, രാധാകൃഷ്ണന് കവ്വായി, നാരായണന് എം, ഗിരീഷ് കവ്വായി, ഗോപി കരിച്ചേരി, ഭാസ്കരന് തോയമ്മല്‍, സുനില്‍ കുമാര്‍, സുധീഷ് തോയമ്മല്‍, പ്രിയദത് ടി കെ, ശരത്ത് എം ആര്, ജഗദീഷ് കവ്വായി, നിരഞ്ജന് ബാബു, ഷിജു തോയമ്മല്‍ എന്നിവര്‍ സംസാരിച്ചു. കൃഷണലാല്നന്ദിപറഞ്ഞു.
കാഞ്ഞങ്ങാട് :ധീര രക്തസാക്ഷികളായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും 6 രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാന്തോപ്പ് മൈതാനിയില്‍ നടത്തിയ അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനീത് എച്ച് ആര് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി. വി തമ്പാന്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാടിയില്‍ ബാബു, ലക്ഷ്മണന് കല്ലഞ്ചിറ,ഭാസ്കരന് സൗത്ത്,രതീഷ്. ഒ. വി,റോഷന് ഐങ്ങോത്ത്,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സന്ദീപ് ഒഴിഞ്ഞവളപ്പ്, ഗോകുല്‍ദാസ് ഉപ്പിലിക്കൈ,മോഹനന് . വി വി,വിക്രമന്, തുടങ്ങിവര്സംസാരിച്ചു
മൂലക്കണ്ടം : അനശ്വര രക്തസാക്ഷികളായ കല്യോട്ടെ ശരത് ലാല്‍ – കൃപേഷ് ആറാം രക്തസാക്ഷിത്വ ദിനത്തില്‍ അജാനൂര്‍ പഞ്ചായത്ത് 8 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂലക്കണ്ടത്ത് വെച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി
വാര്‍ഡ് പ്രസിഡന്റ് നാരായണന് മൂലക്കണ്ടം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം, മേഖല കോണ്‍ഗ്രസ് കമ്മിറ്റി ട്രെഷറര്‍ വിനു മൂലക്കണ്ടം, വിനോദ് ബാങ്ക്, മണികുമാര്‍, ശ്രീജു, ബിജു, ചന്ദ്രന് മൂലക്കണ്ടം, മാധവന് മധുരംപാടി, എം ദിനേശന്, കുട്ടന് പുല്ലൂര്‍, ധനേഷ് വിഷ്ണുമംഗലം തുടങ്ങിയവര്‍സംബന്ധിച്ചു.
