കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷം: ഫിഖ്ഹ്, വഖഫ് സെമിനാര്‍ 19ന്

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഖ്ഹ്, വഖഫ് സെമിനാര്‍സംഘടിപ്പിക്കും. 2025 ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 ന് മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍. നിലവിലെ പാര്‍ലമെന്റിന്മുമ്പിലുള്ള വഖ്ഫ് ഭേദഗതി നിയമം ഉയര്‍ത്തുന്ന ആശങ്കകളും വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ചും വിവിധങ്ങളായ കോടതികളില്‍ നിന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന പുതിയ വിധികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിന് വേണ്ടിയാണ് സെമിനാര്‍ സംഘടി പ്പിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ മുഹമ്മദ് സഅദി വളാഞ്ചേരി , മുന്‍ കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി എം ജമാല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബഷീര്‍ വെ ള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തും. അംഗ മഹല്ല് ജമാഅത്ത് ഖത്വീബ്, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം, എന്നിവരാണ് പങ്കെടുക്കേണ്ടത്. ഏതെങ്കിലും ഒരാള്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉത്തരവാദിത്തമുള്ള പ്രതിനിധിയെ പകരം പങ്കെടുപ്പിക്കേണ്ടതാണ് എന്നും കമ്മിറ്റി അറിയിച്ചു. സെമിനാറില്‍ ബന്ധപ്പെട്ട എല്ലാവരും സജീവമായി പങ്കെടുത്തു വമ്പിച്ച വിജയമാക്കി തീര്‍ക്കണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റിഅഭ്യര്‍ത്ഥിച്ചു.

error: Content is protected !!