ജെ ഈ ഈ മെയിന്‍ സെഷന്‍ 1 പരീക്ഷയില്‍ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി; അഫ്ഹം നാസറാണ് മിന്നുന്ന വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായത്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്വദേശിയും കോഴിക്കോട് ബ്രില്ലിയന്റ് ദേവഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഫ്ഹം നാസര്‍ ആണ് ജെ ഈ ഈ മെയിന്‍ സെഷന്‍ 1 പരീക്ഷയില്‍ 99.6111 പെര്‍സെന്റില്‍ വിജയം നേടി നാടിന്റെ അഭിമാനമായത് . കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനും കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ ട്രഷററുമായ അഡ്വ കെ.എ .നാസറിന്റെയും ഹസീനയുടെയും മകനാണ് . അഫ്ഹാമിന്റെ മൂത്ത രണ്ടു സഹോദരങ്ങള്‍ ഐഐടി ചെന്നൈയില്‍ നിന്നും എന്‍ ഐ ടീ കോഴിക്കോട് നിന്നും എഞ്ചിനീയര്‍ ബിരുദം നേടി ദുബായില്‍ എ ടി സി ബി ബാങ്കിലും സൈബര്‍ സെക്യൂരിറ്റി കമ്പനിയിലും ജോലി ചെയ്യുന്നു .സഹോദരി എഞ്ചിനീയര്‍ ബിരുദം നേടി സൈബര്‍ സെക്യൂരിറ്റി കമ്പനിയില്‍ ജോലിചെയ്യുന്നു.

error: Content is protected !!