സഹകരണ ജീവനക്കാര്‍ ഈ മാസം ഇരുപത്തഞ്ചിന് പണിമുടക്കും

പനയാല്‍ : സഹകരണ മേഖലയെ സംരക്ഷിക്കാന്‍, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 25 ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ സഹകരണ ജീവനക്കാരുടെ പണിമുടക്കും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
പണിമുടക്കിനു മുന്നോടിയായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദുമ ഏരിയ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. പണിമുടക്കിയ ജീവനക്കാരെ പങ്കെടുപ്പിച്ച് പാലക്കുന്നില്‍ വച്ച് ഏരിയ റാലി നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു .
പനയാല്‍ ബാങ്ക് ഹാളില്‍ വച്ച് നടത്തിയ കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ല സെക്രട്ടറി കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ പുഷ്‌കരാക്ഷന്‍ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ സി വിജയന്‍, എ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി രാജേന്ദ്രന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!