ഉദുമ : വ്യാജമായി രേഖകളും ഒപ്പും നിര്‍മിച്ച് ടിപ്പര്‍ ലോറി മറിച്ചു വിറ്റുവെന്ന പരാതിയില്‍ വെള്ളരിക്കുണ്ട് ജോയിന്റ് ആര്.ടി.ഒ. അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്. ദാമോദരന്‍, ജയേഷ്, മൈലാട്ടിയിലെ ദുസന്‍ മോട്ടോഴ്സ്, കാഞ്ഞങ്ങാട് ചോള മണ്ഡലം ഫിനാന്‍സ്,വെള്ളരിക്കുണ്ട് ജോ. ആര്.ടി.ഒ. എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ചെങ്കള എളയിലെ അബ്ദുല്‍ സത്താറി (49) ന്റെ പരാതിയിലാണ് നടപടി. ദുസന്‍ മോട്ടേഴ്സില്‍ മാറ്റക്കച്ചവടത്തിന് അബ്ദുള്‍ സത്താര്‍ ഏല്‍പ്പിച്ച ടിപ്പര്‍ ലോറി വ്യാജ രേഖയുണ്ടാക്കി വിറ്റുവെന്നാണ് കേസ് വെള്ളരിക്കുണ്ട് ജോ.ആര് .ടി .ഒ .ഓഫീസിലൂടെ യാണ് രേഖ കൈമാറ്റം നടന്നത്. ഇങ്ങനെയാണ് ജെ. ആര്.ടി.ഒ.യും ഉള്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇടപാട് നടന്നതെന്ന്പരാതിയിലുണ്ട്.
