ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തില്‍ രണ്ടാംദിവസം പ്രധാന കച്ചേരിയില്‍ ഡോ.ശ്രീരംഗം വി.വെങ്കട നാഗരാജന്‍ പാടി.

കാഞ്ഞങ്ങാട് : ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തില്‍ രണ്ടാംദിവസം വൈകീട്ട് നടന്ന പ്രധാന കച്ചേരിയില്‍ ഡോ.ശ്രീരംഗം വി.വെങ്കട നാഗരാജന്‍ പാടി. ബി.കെ.രഘു വയലിനില്‍ പിന്തുണ നല്‍കി. ബെംഗളൂരു അര്‍ജുന്‍ കുമാര്‍ മൃദംഗത്തിലും ബി.രാജശേഖര്‍ ഘടത്തിലും ലയവിന്യാസം തീര്‍ത്തു. സംഗീതോത്സവത്തില്‍ ഇന്ന്. രാവിലെ എഴിന് ഉഞ്ഛവൃത്തി. ഒന്‍പതിന് പഞ്ചരത്‌നകീര്‍ത്തനം, 10-ന് സംഗീതാരാധന, വൈകുന്നേരം 4 -ന് മനോജ് പയ്യന്നൂര്‍ പാടുന്നു. 6-ന് പ്രധാന കച്ചേരിയില്‍ എസ്. സാകേതരാമന്‍ പാടും. എച്ച്.കെ. വെങ്കടരമണ വയലിനിലും കെ.വി.പ്രസാദ് മൃദംഗത്തിലും വാഴപ്പള്ളി ആര്‍.കൃഷ്ണകുമാര്‍ ഘടത്തിലും പക്കമേളമൊരുക്കും. തുടര്‍ന്ന് നടക്കുന്ന ആഞ്ജയേനോത്സവത്തോടെ സംഗീതോത്സവത്തിനുസമാപനമാകും.

 

 

error: Content is protected !!