അബാക്കസ് പരീക്ഷയില്‍ 14 വിദ്യാര്‍ഥികള്‍ നാടിന്റെ അഭിമാനമായി

മാവുങ്കാല്‍: ചെന്നൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ അബാക്കസ് പരീക്ഷയില്‍ വിജയം കാഞ്ഞങ്ങാട് നഗരസഭ ഒമ്പതാം വാര്‍ഡില്‍പ്പെട്ട
14 വിദ്യാര്‍ഥികള്‍ നാടിന്റെ അഭിമാനമായി. നാല് പേര്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടവും, പത്ത് ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കിയത്.
റോഷിന്‍ മഹേഷ് അത്തിക്കോത്ത്, സി.കാര്‍ത്തിക് രാജ്, ( ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ് ) , കാര്‍ത്തിക കെ നായക്ക്
അത്തിക്കോത്ത് (കേന്ദ്രീയ വിദ്യാലയം ഗുരുവനം), കെ വി നിവേദ്യ കല്യാണം (ജിഎച്ച്എസ്എസ് മടിക്കൈ ) എന്നിവര്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടവും ഉചിത ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ് , വി ഓജസ് അത്തിക്കോത്ത് ( ഇരുവരും നെല്ലിത്തറ സ്വാമി രാംദാസ് മാരക സരസ്വതി വിദ്യാമന്ദിര്‍ ) കൃഷ്ണരാജ്, ഉജ്വല്‍ ബാബു , അനഘ് ചാമ്പ്യന്‍ പുതിയകണ്ടം, അവന്തിക കല്യാണം, (എല്ലാവരുംചെമ്മട്ടം വയല്‍ ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ് ) , കെ എം അമേയ പുതിയ കണ്ടം (ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഇ ആരവ് കൃഷ്ണ പുതിയ കണ്ടം (ജി യു പി സ്‌കൂള്‍ മേലാങ്കോട്ട്), യു ആര്‍ അഖില്‍, ബി ശ്രീനിധി, ( ജിഎച്ച്എസ്എസ് മടിക്കൈ ) ചാമ്പ്യന്‍ പട്ടവുംകരസ്ഥമാക്കിയത്. അബാക്കസ് ട്രെയിനര്‍ രശ്മി രാജ് അത്തിക്കോത്തിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍
പരിശീലനംനടത്തിയത്.

 

 

error: Content is protected !!