മാവുങ്കാല്‍: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം കമ്മാര്‍ജി സൗഹൃദ കൂട്ടായ്മ മാവുങ്കാല്‍ സംഘടിപ്പിച്ച അഖില കേരള പുരുഷ വനിത വടംവലി മത്സരത്തില്‍ നമോ ഫ്രണ്ട്‌സ് കാഞ്ഞങ്ങാട് (ഫ്രണ്ട്‌സ് നാര), ജേതാക്കളായി. ഛത്രപതി കാഞ്ഞങ്ങാട് (കൊസാമ്പി ബേത്തൂര്‍പാറ) രണ്ടാം സ്ഥാനവും മനോജ് നഗര്‍ കീക്കാനം, ടീം മാവുങ്കാല്‍
(ജിംഖാന മാവുങ്കാല്‍)മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.വനിതാ വിഭാഗത്തില്‍ മനോജ് നഗര്‍ കിക്കാനം ഒന്നാം സ്ഥാനവും
മടിക്കൈ കമ്മാരന്‍ വനിതാ കൂട്ടായ്മ (ജെ കെ കുറ്റിക്കോല്‍), രണ്ടാം സ്ഥാനവും സിംഗിങ്ങ് ഫ്രണ്‍സ് അരവത്ത് മട്ടൈ , റെഡ് ആര്‍മി പലായി മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. മികച്ച കളിക്കാരനായി കൃഷ്ണന്‍ബാനത്തെ തെരഞ്ഞെടുത്തു. പുരുഷു ടീമുകള്‍ വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി അരവിന്ദാക്ഷനും വനിത ടീമുകള്‍ക്ക് അഡ്വ. എ മണികണ്ഠനും സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി മല്‍സരം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ഗണപതി ഭട്ട് മാവുങ്കാല്‍ അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഞ്ജുജോസ്റ്റി,ബിജെപി ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാവുങ്കാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ. പ്രശാന്ത് സൗത്ത്, ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം പ്രദീപന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ഹോസ്ദുര്‍ഗ് ഖണ്ഡകാര്യവാഹ് ടി വിവേകാനന്ദന്‍, ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഭിലാഷ് അത്തി ക്കോത്ത് സ്വാഗതവും ട്രഷറര്‍ പ്രസാദ് മിഥില നന്ദിയുംപറഞ്ഞു.
അഖിലകേരള വടംവലി മത്സരം: നമോ ഫ്രണ്ട്‌സ് കാഞ്ഞങ്ങാടും മനോജ് നഗര്‍ കീക്കാനവും ജേതാക്കള്‍
