ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു

കാഞ്ഞങ്ങാട് :ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ കെ എസ് ടി യു )28ആം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി കെ കെ സുധാകരനും, ജനറല്‍ സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനും, സംസ്ഥാന ട്രഷററായി
കെ സി സ്‌നേഹശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി പി എം ആശിഷ്,ജോര്‍ജ് രത്‌നം എം. എല്‍, സുശീല്‍ കുമാര്‍ പി. കെ, ജ്യോതി എസ് , ഹോച്ചിമിന്‍ എന്‍. സി സെക്രട്ടറിമാര്‍ പത്മനാഭന്‍. കെ, എം.വിനോദ്, ജിജു. സി. ജെ, എം. എന്‍ വിനോദ്,ബിനു പട്ടേരി. 121 അംഗ സംസ്ഥാന കൗണ്‍സിലിനെയും 27 അംഗസംസ്ഥാന എക്‌സിക്യൂട്ടീവിനെയുംതിരഞ്ഞെടുത്തു.

error: Content is protected !!