വൈവിധ്യ മുന്നേറ്റം: ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ചെറുവത്തൂര്‍ : ജില്ലാ പഞ്ചായത്ത് സമഗ്ര ശിക്ഷാ കാസര്‍കോട് ബി ആര്‍ സി ചെറുവത്തൂര്‍ സംയുക്തമായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വൈവിധ്യ അക്കാദമിക മുന്നേറ്റ പരിപാടിയുടെ തുടര്‍ച്ചയായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും വേണ്ടിയാണ് വൈവിധ്യ പദ്ധതിയിലൂടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.കുട്ടമ്മത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഏകദിന ക്യാമ്പ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ വി.വി സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ് എം.കെ.വി അധ്യക്ഷനായി.
പ്രിന്‍സിപ്പാള്‍ ഡോ. ടി ഗീത, പ്രധാന അധ്യാപകന്‍ എം. കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി ദേവദാസ് എം, സയന വി.എം, ഷുഹൈബ്.പി. വി. മായമോള്‍. എം എന്നിവര്‍ സംസാരിച്ചു.റിട്ട. പ്രഥമ അധ്യാപകരായ ഭാസ്‌കരന്‍ മാസ്റ്റര്‍, ശശിധരന്‍ മാസ്റ്റര്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പിന്നേതൃത്വംനല്‍കി.

error: Content is protected !!