കാഞ്ഞങ്ങാട് :ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ബാങ്ക് ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, ബാങ്കുകളില്‍ വര്ക്കമെന് ഡയറക്ടര്‍ തസ്തിക ഉടന്‍ നികത്തുക, പുറംകരാര്വല്ക്കരണം അവസാനിപ്പിക്കുക തുടങ്ങി നരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ദ്വിദിന പണിമുടക്ക് മാര്‍ച്ച് 24 25 തിയ്യതികളില്‍ അഖിലേന്ത്യ വ്യാപകമായി നടക്കുകയാണ് അതിന്റെ മുന്നോടിയായി ജില്ലയില്‍ കാസര്‍കോട് കാഞ്ഞങ്ങാട്ടും സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എസ് ബി ഐ റീജനല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ യുഎഫ് ബി യു ജില്ലാ കണ്‍വീനര്‍ (ബെഫി) ഇ.പി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.ജി ശ്രീജിത്ത് (എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി) അധ്യക്ഷനായി. വി.പി. ശ്രീജിത്ത് (എന്‍.സി ബി ഇ.ജില്ലാ സെക്രട്ടറി), പി സന്തോഷ് (എ.കെ. ബി.ഇ എഫ് ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍സംസാരിച്ചു.
അഖിലേന്ത്യ ബാങ്ക് ദ്വിദിന പണിമുടക്ക് മാര്‍ച്ച് 24,25 തീയ്യതികള്‍
