കമ്മാര്‍ജി സൗഹൃദ കൂട്ടായ്മ മാവുങ്കാല്‍ അഖിലകേരള പുരുഷ- വനിത വടംവലി മത്സരം ഇന്ന്; ഇരുപത്തിലധികം ടീമുകള്‍ കളിക്കളത്തില്‍ ഇറങ്ങും

മാവുങ്കാല്‍: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം മടിക്കൈ കമ്മാരന്‍ സൗഹൃദ കൂട്ടായ്മ മാവുങ്കാല്‍ സംഘടിപ്പിക്കുന്ന കമ്മാര്‍ജി ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 7 ന് മാവുങ്കാലില്‍ വെച്ച് നടക്കും.ഭാരതീയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്‍മാന്‍ ഗണപതി ഭട്ട് മാവുങ്കാല്‍ അധ്യക്ഷനാവും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഞ്ജുജോസ്റ്റി,ബിജെപി ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാവുങ്കാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ. പ്രശാന്ത് സൗത്ത്, ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം പ്രദീപന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ഹോസ്ദുര്‍ഗ് ഖണ്ഡകാര്യവാഹ് ടി വിവേകാനന്ദന്‍, ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍എന്നിവര്‍ സംസാരിക്കും.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഭിലാഷ് അത്തി ക്കോത്ത് സ്വാഗതവും ട്രഷറര്‍ പ്രസാദ് മിഥില നന്ദിയും പറയും.ടൗണ്‍ ടീം കൂത്തുപറമ്പ്, കൊസാമ്പി ബേത്തൂര്‍പാറ, ജിംഖാന മാവുങ്കാല്‍, ഫ്രണ്ട്‌സ് നാര, എകെജി ചാമക്കുഴി, ഫ്രണ്ട്‌സ് നരിന്റെ മുന്ന,സപ്തഹാഷ്മി വളവില്‍ , മനോജ് നഗര്‍ കീക്കാനം,എകെജി വട്ടംതട്ട,റെഡ് ആര്‍മി മല്ലംപ്പാറ,ബ്രദേഴ്‌സ് കൂടാനം , യുവത അരമങ്ങാനം, തുടങ്ങി 16 ഓളം ടീമുകള്‍ പുരുഷ വിഭാഗത്തിലും,ജെ കെ കുറ്റിക്കോല്‍, മനോജ് നഗര്‍ കിക്കാനം, ടിസി ഗ്രന്ഥാലയം കുറ്റിക്കോല്‍, ഇഎംഎസ് ചീമേനി സിംഗിങ്ങ് ഫ്രണ്‍സ് അരവത്ത് മട്ടൈ , റെഡ് ആര്‍മി പലായി തുടങ്ങിയ വനിതാ ടീമുകള്‍ മത്സരത്തില്‍പങ്കെടുക്കും.

error: Content is protected !!