കാഞ്ഞങ്ങാട്: കേരളത്തിലെ ടെക്സ്റ്റൈല്‍സ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഇമ്മാനുവല്‍ സില്‍ക്സ് വാലന്റൈന്‍സ് ഡേ ഫാഷന്‍ ഫെസ്റ്റ് കാഞ്ഞങ്ങാട് ഷോറൂമില്‍ നടത്തി. നവദമ്പതികളായ അവിനാഷ്- സച്ചിത, അഖില്‍- ആരതി എന്നിവര്‍ ചേര്‍ന്നാണ് ഫാഷന്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കുമായി വാലന്റൈന്‍സ് ഡേ ഫാഷന്‍ ഫെസ്റ്റ് നിരവധികളായ കളക്ഷനുകളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതുപുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ എല്ലാ വിഭാഗം കസ്റ്റമേഴ്സിനും ഉള്‍ക്കൊള്ളാവുന്ന വിലയില്‍ മികച്ച കസ്റ്റമര്‍ കെയറോടുകൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇമ്മാനുവലിന്റെ പ്രത്യേകത. മാര്‍ക്കറ്റിലെ മാറുന്ന ട്രെന്‍ഡ് അനുസരിച്ച് ടീനേജിനും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ട്രെന്‍ഡ് കളക്ഷനുകളാണ് ഇമ്മാനുവേലിന്റെ ഹൈലൈറ്റ്. പ്രണയ സ്വപ്നങ്ങള്‍ക്കും പ്രണയ സങ്കല്പങ്ങള്ക്കും നിറം പകരുന്ന വാലന്റൈന്‍സ് ഡേയില്‍ ഷോറൂമില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ നവദമ്പതികളായ അവിനാഷ് -സച്ചിത, അഖില്‍- ആരതി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് വാലന്റൈന്‍സ് ഡേ ഫാഷന്‍ ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചത് ചടങ്ങില്‍ ഇമ്മാനുവല്‍ സി. ഇ. ഒ ടി. ഒ.ബൈജു, സി.പി. ഫൈസല്‍ മൂ ത്തല് നാരായണന്, ഷോറൂം മാനേജര്‍ ടി. സന്തോഷ് തുടങ്ങിയവര്‍പങ്കെടുത്തു.
