കാഞ്ഞങ്ങാട് : കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് ആറാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ഫെബ്രവരി 17 തിങ്കളാഴ്ച കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് നഗറില്‍ 5000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനത്തോടെ സമുചിതമായി ആചരിക്കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു.
രാവിലെ 10 മണിക്ക് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്ന് വൈകുന്നേരം 3 മണിക്ക് കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് നഗറില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാനത്തെ എം.പിമാര്‍ എം.എല്‍.എമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ പൈശാചികമായി കൊലപ്പെടുത്തിയ സിപിഎം അക്രമികള്‍ക്കും അതിന് ഒത്താശ ചെയ്തുകൊടുത്ത സിപിഎം നേതാക്കള്‍ക്കും നീതിന്യായ കോടതിയില്‍ നിന്നും കടുത്ത ശിക്ഷ വിധിക്കപ്പെട്ട സാഹചര്യത്തില്‍ രക്തസാക്ഷികളുടെ ആവേശകരമായ സ്മരണയുണര്‍ത്തുന്ന തരത്തില്‍ ജനാധിപത്യ വിശ്വാസികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വന്‍ പങ്കാളിത്തം അനുസ്മരണ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് ഡിസിസി നേതൃയോഗം വിലയിരുത്തി.
കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ഡിസിസി നേതൃയോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ:സോണി സെബാസ്‌ററ്യന്‍ നേതാക്കളായ ഹക്കീം കുന്നില്‍,രമേശന്‍ കരുവാച്ചേരി, എം അസിനാര്‍ , കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍ ,അഡ്വ:കെ കെ രാജേന്ദ്രന്‍,സാജിദ് മവ്വല്‍ , ജയിംസ് പന്തമാക്കല്‍ , എം സി പ്രഭാകരന്‍ ,ടോമി പ്ലാച്ചേരി , കെ വി സുധാകരന്‍ ,മാമുനി വിജയന്‍ , കെ പി പ്രകാശന്‍ , വി ആര്‍ വിദ്യാസാഗര്‍, ഹരീഷ് പി നായര്‍ , ഗീത കൃഷ്ണന്‍ ,ധന്യ സുരേഷ്, കെ.വി വിജയന്‍ ,ജോയ് ജോസഫ് ,മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഉമേശന്‍ വേളൂര്‍ ,കെ.വി ഭക്തവത്സലന്‍ ,ടി ഗോപിനാഥന്‍ നായര്‍, എം രാജീവന്‍ നമ്പ്യാര്‍ എന്നിവര്‍സംസാരിച്ചു.
