കാഞ്ഞങ്ങാട് : മീനാപ്പീസ് ന്യു ഫ്രണ്ട്സ് കാര്‍ഗില്‍ നവീകരിച്ച ഓഫീസിന്റെയും , മര്‍ഹും ഉമൈര്‍ സ്മാരക വെയിറ്റിംഗ് ഷെഡിന്റെയും ഉദ്ഘാടനം ഹോസ്ദുര്‍ഗ് എസ് എച്ച് ഒ അജിത് കുമാര്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് അമീര്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഹംദാന്‍, ഹാഫിള് മഷ് ഹൂദ് കെ.കെ, ഹാഫിള് അഹമ്മദ് റുഫൈദ് പി , ഹാഫിള് മുഹമ്മദ് റസീന്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. കാസര്‍കോട് മദ്രസ മാനേജ്മെന്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ബി. കുട്ടി ഹാജി മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ജാഫര്‍ ,ഫ്രണ്ട്സ് കാര്‍ഗില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സജീര്‍ സി.എച്ച്, നാസര്ലാന്റ് മാര്‍ക്ക്, കെ.ടി.അബ്ദുള്‍ റഹ്മാന് ഹാജി, ഹക്കീം മീനാപ്പീസ്, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.കെ. ബദറുദ്ധീന്‍ , സി.കെ. റഹ്മത്തുള്ള , പ്രകാശന് ബത്തേരി ക്കല്‍, ഷെരീഫ് അഷ്റഫി, സി.വി. മുഹമ്മദ് കുഞ്ഞി, നിസാം എം.ടി, ഫൈ സല് കെ.പി , ഇഖ്ബാല്‍ സി, മുനീര്‍ ടി,ഷുക്കൂര്‍ എന്‍ കെ , മുജീബ് എന്‍ കെ , അഷറഫ് എസ് കെ , രവി ടി , റഹീസ് പി.കെ, ഷാഹിദ് എന്‍ കെ എന്നിവര്‍ പ്രസംഗിച്ചു.
ഫ്രണ്ട്സ് കാര്‍ഗില്‍ സെക്രട്ടറി സലാം സിവി സ്വാഗതവും ട്രഷറര്‍ റാഷിദ്.പികെ നന്ദിയും പറഞ്ഞു.
