എ.കെ. എസ് ടി യു സംസ്ഥാന സമ്മേളന കൊടിമര ജാഥ പ്രയാണം ആരംഭിച്ചു

കാഞ്ഞങ്ങാട് :എ.കെ എസ്. ടി യു 28-ാം സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറിബങ്കളം കുഞ്ഞികൃഷ്ണന്‍ കൊടിമരം ജാഥാലീഡറും എ.കെ എസ് ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായഎം സുനില്‍കുമാര്‍, ഡെപ്യൂട്ടി ലീഡറും എ.കെ എസ്.ടിയു സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രാജേഷ് ഓള്‍നടിയന്‍, പി. രാജ്‌ഗോപാലന്‍ എന്നിവര്‍ക്ക് കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ രഞ്ജിത്ത് മടിക്കൈ അദ്ധ്യക്ഷത വഹിച്ചു.മടിക്കൈ കുഞ്ഞിക്കണ്ണന്റെ ഭവനത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനറായ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ എ.കെ എസ്. ടി യു സ്റ്റേറ്റ് കമ്മിറ്റി അംഗം ഉണ്ണി ശിവരാജന്‍ എ.കെ.എസ്.ടിയു ജില്ലാ പ്രസിഡണ്ട് രാജീവന്‍ എം.ടി, സംസ്ഥാന കൗണ്‍സില്‍ അംഗം അജയകുമാര്‍ ടി.എ,അഭിജിത്ത് പി സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍ ബാലകഷ്ണന്‍, എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എം, എന്നിവര്‍ സംസാരിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍ എ യുമായ എം. കുമാരന്‍ കൊടിമരംഏറ്റുവാങ്ങും.

 

 

error: Content is protected !!