കൊടവലം വാണിയം കുന്ന് കരിംഞ്ചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടത്തിന് നാളെ തുടക്കം

പുല്ലൂര്‍ :കൊടവലം വാണിയം കുന്ന് കരിംഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടത്തിന് നാളെ തുടക്കം. ഫെബ്രുവരി 14ന് രാവിലെ ഗണപതിഹോം വൈകിട്ട് തെയ്യം കൂടല്‍, അജ്ജന്‍ തെയ്യം, തുടര്‍ന്ന് അന്നദാനം. ബ്രാഹ്‌മണ ചാമുണ്ഡിയുടെയും കുടുംബ ദൈവത്തിന്റെയും തിടങ്ങല്‍, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, വീരന്‍ തെയ്യം.  ഫെബ്രുവരി 15ന് രാവിലെ 5മണിക്ക് കരിഞ്ചാമുണ്ടിയുടെ പുറപ്പാട്,  കുറത്തിയമ്മ, കുഞ്ഞിക്കോരന്‍ തെയ്യം, കാപ്പാളത്തിയമ്മ, കുടുംബദൈവം, ബ്രാഹ്‌മണ ചാമുണ്ഡി
ഗുരുതി തര്‍പ്പണം, അന്നദാനം. വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് വിലക്കിലരിയോടെ സമാപനം.

error: Content is protected !!