ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം ലക്ഷം ദീപ സമര്‍പ്പണം 16 ന്

കാഞ്ഞങ്ങാട് : ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഫെബ്രുവരി 16ന് നടക്കുന്ന ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റിഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.16ന് രാവിലെ 6 മണിക്ക് നട തുറക്കല്‍,ഉഷപൂജ, ഗണപതിഹോമം, ഉച്ചക്ക് 12 ന് ഉച്ചപൂജ. വൈകിട്ട് 6 -ന് ക്ഷേത്രം തന്ത്രി ഐ കെ കൃഷ്ണദാസ് വാഴുന്നേവ ര്‍ പ്രഥമ ദീപ പ്രോജ്ജ്വലനം നടത്തും. പത്തായിരത്തിലധികം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് ഭാരവാഹികള്‍ കണക്കുകൂട്ടുന്നത്. തുടര്‍ന്ന് പ്രസാദ വിതരണം . ലക്ഷം ദീപംസമര്‍പ്പണത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സ്, മാതൃ സംഗമം, ആചാരസംഗമം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ക്കിടെക്ക് കെ. ദാമോദരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ തമ്പാന്‍ നായര്‍ കമ്പി ക്കാനം,കെ കെ റാം, ജനറല്‍ കണ്‍വീനര്‍ ബാലന്‍ മാസ്റ്റര്‍ പരപ്പ ,ട്രഷറര്‍ പി വി കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ,ചീഫ് കോര്‍ഡിനേറ്റര്‍ ഭാസ്‌കരന്‍ അട്ടേങ്ങാനം,ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിരാമന്‍ അയ്യങ്കാവ്, ജനറല്‍ സെക്രട്ടറി വി എം ബാലകൃഷ്ണന്‍ നായര്‍,ട്രഷറര്‍ സി രാജീവന്‍ ,പബ്ലിസിറ്റി ചെയര്‍മാന്‍ ജയറാം ചന്ദ്രന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!