ലെന്‍സ്‌ഫെഡ് ബേക്കല്‍ യൂണിറ്റ് ടെക്‌നിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു

ബേക്കല്‍ :ലെന്‍സ്‌ഫെഡ് ബേക്കല്‍ യൂണിറ്റ് ടെക്‌നിക്കല്‍ സെമിനാര്‍ ബേക്കല്‍ ഓക്‌സ് റെസിഡന്‍സില്‍ സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് എന്‍. അഭിലാഷ് ടെക്‌നിക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിസാമുദ്ദിന്‍ അധ്യക്ഷതനായി. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് മുഖ്യാതിഥിയായിരുന്നു. ‘ലെന്‍സ്‌ഫെഡ് എന്ത്? എന്തുകൊണ്ട് ?’ എന്ന വിഷയത്തെക്കുറിച്ച് ലെന്‍സ്‌ഫെഡ് മുന്‍ ജില്ലാ പ്രസിഡന്റ് പി.രാജന്‍, ‘നല്ല കോണ്‍ക്രിറ്റും നിര്‍മ്മാണ രീതിയും’ എന്ന വിഷയത്തെക്കുറിച്ച് അമ്പുജാ സിമന്റ് ടെക്‌നീഷ്യന്‍ ജിതിന്‍ വി. ആര്‍എന്നിവര്‍ ക്ലാസെടുത്തു. ലെന്‍സ്‌ഫെഡ് ഏരിയ സെക്രട്ടറി സി. ശ്യാമള, ഏരിയ ട്രഷറര്‍ എ. ഗിരീഷ്, ജില്ലാ യൂണിറ്റ് ഇന്‍ ചാര്‍ജ് വഹിക്കുന്ന ഗോപാല്‍ വി വി, ഏരിയ യൂണിറ്റിന് ചാര്‍ജ് വഹിക്കുന്ന സുമേഷ് കണ്ണന്‍, ഏരിയ സി.ഇ.സി ചെയര്‍മാന്‍ വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റി സെക്രട്ടറി പി. ഹരികൃഷ്ണന്‍ സ്വാഗതവും ആസാദ് മൂസ നന്ദിയും പറഞ്ഞു.

error: Content is protected !!