പെരുമ്പള : എ.കെ എസ് ടി. യു 28-ാം സംസ്ഥാന സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ബാനര്‍ കാസര്‍കോട് ജില്ലയില്‍ എ.കെ.എസ്. ടി യു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ഇന്ന് രാവിലെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണനില്‍ നിന്നും എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശശീധരന് കല്ലേരി, ഡെപ്യുട്ടി ലീഡര്‍ എ.കെ എസ്. ടി. യു സംസ്ഥാന കൗണ്‍സില്‍ അംഗം കെ വിനോദ് കുമാര്‍ , മാനേജര്‍ ടി എഅജയകുമാര് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ.കെ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മനാഭന് സ്വാഗതം പറഞ്ഞു. സി.പി.ഐ പെരുമ്പള ലോക്കല്‍ സെക്രട്ടറി തുളസീധരന്‍ ബളാനം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വിനയന് കല്ലത്ത്, പ്രസിഡണ്ട് രാജീവന് എം.ടി, ട്രഷറര്‍ സുനില്‍ കരിച്ചേരി, കെ ആര് മണി ടീച്ചര്‍ പി രാജഗോപാലന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് എന്‍ സരിത സംഘാടക സമിതി കണ്‍വീനര്‍ എ പവിത്രന് ചെമ്മനാട്, എം. വി രാജീവന്,
പി അഭിജിത്ത്, എ വി രേഖ, എ എസ് മഞ്ജു, ഇ അംബിക എന്നിവര്‍ സംബന്ധിച്ചു. സമ്മേളനനഗരിയില്‍ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗ്ഗവി ബാനര്‍ ഏറ്റുവാങ്ങും.
എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം : ബാനര്‍ ജാഥ പ്രയാണം ആരംഭിച്ചു
