ഉത്സവപ്പറമ്പില്‍ ചീട്ടുകളി: നാലുപേര്‍ പിടിയില്‍

അമ്പലത്തറ: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലു പേരെ അമ്പലത്തറ പോലീസ് പിടികൂടി. ബേളൂര്‍ ബാലൂര്‍ സ്വദേശി പി. രതീഷ് (40), ടി.ഗംഗാധരന്‍ (48), മണ്ടേങ്ങാനത്തെ സി.ബിജേഷ് (37), തട്ടുമ്മലിലെ പി.ടി. മണ്‍സൂര്‍ (28) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി.ദാമോധരനും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിക്ക് പറക്കായി മുളവന്നൂര്‍ അമ്പലത്തിന് സമീപം വെച്ചാണ് ചീട്ടുകളിക്കിടെ സം ഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1030 രൂപയും പോലീസ്കണ്ടെടുത്തു.

error: Content is protected !!