കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പ്രിന്‍സിപ്പല്‍ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തണമെന്ന് ജില്ല പ്രിന്‍സിപ്പല്‍ ഫോറം കണ്വെന്ഷന് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനും യാത്രയയപ്പും ഹയര്‍ സെക്കണ്ടറി വിഭാഗം കണ്ണൂര്‍ ആര് ഡി ആര് രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു . ഫോറംപ്രസിഡന്റ് ഡോ. മെന്റലിന് മാത്യു അധ്യക്ഷത വഹിച്ചു .യോഗത്തില്‍ വച്ച് ജില്ലയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് യാത്രയപ്പ് നല്കി. ടി പി മുഹമ്മദലി, എം കെ ദീപ ,കെ കെ ഷാജു ,എം രാജീവന് , എ ശ്യാമള, എ രത്നാവതി, പി. ഈശ്വരന് നമ്പൂതിരി, പി പി സുധ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത് .പി മോഹനന് ,എ കെ വിനോദ് കുമാര്‍ , ഡോ. എ വി സുരേഷ്ബാബു, ഡോ. ടി ഗീത എന്നിവര്‍ സംസാരിച്ചു. ഹയര്സെക്കന് ജില്ലാ കോര്‍ഡിനേറ്റര്‍ സി വി അരവിന്ദാക്ഷന് സ്വാഗതവും സെക്രട്ടറി ടി.വി വിനോദ് കുമാര്‍ നന്ദിയുംപറഞ്ഞു.
പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും നടത്തി
