കരിന്തളം:പുനര്‍ നിര്‍മ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14, 15 തീയതികളില്‍ നടക്കും. മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 14 ന് മസ്ജീദിന്റെ ഉദ്ഘാടനം മഗ്രിബ് നിസ്കാരത്തിനു സമസ്ത പ്രസിഡന്റ് ഖാസി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.രാത്രി 8 മണിക്ക് സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് സുബൈര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടി നയിക്കുന്ന ഇസ്ലാമിക് കഥാപ്രസംഗം,തുടര്‍ന്ന് അന്നദാനം.15 ന് മെഗാ ദഫ് പ്രദര്‍ശനം,രാത്രി എട്ടുമണിക്ക് ആഷിക് ദാരിമി കൊല്ലം നടത്തുന്ന മത പ്രഭാഷണം .തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്ലിസിനും കൂട്ടപ്രാര്ത്ഥനയ്ക്കുംസൈനുദ്ദീന് ആബിദ് തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും.തുടര്‍ന്ന് അന്നദാനം.ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണി മുതല്‍ ഇത മതസ്ഥരായ മുഴുവന്‍ ആളുകള്‍ക്കും പള്ളി സന്ദര്‍ശിക്കാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.കോയിത്തട്ട അയ്യപ്പ ഭജനമഠം അധികൃതരെയും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.പരിപാടി മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട അനുഭവമായി മാറും.മസ്ജിദ് ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം കോളംകുളം ദാറുല്‍ ഫലാഹ് അവതരിപ്പിക്കുന്ന മെഗാ ദഫ് പ്രദര്‍ശനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് കുന്നുംകൈ ടൗണിലും 5.30 ന് കാലിച്ചാമരം ടൗണിലുംഅരങ്ങേറും
