കോട്ടപ്പാറ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ സെക്രട്ടറി ടി സി പ്രദിപനില്‍ നിന്ന് പുതിയ സെക്രട്ടറി
പി കുമാരന്‍ രേഖകള്‍ ഏറ്റുവാങ്ങി. രക്ഷാധികാരിമാരായ എം ശങ്കരന്‍ നമ്പൂതിരി, പി വി കുഞ്ഞിക്കണ്ണന്‍, എം വി ആലാമി,
കുഞ്ഞിരാമന്‍ വണ്ണാര്‍ക്കാനം, പി വി കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികള്‍ പി എസ് ശശിധരന്‍ മാസ്റ്റര്‍ (പ്രസിഡന്റ്), പി.രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), കുമാരന്‍ പുളിക്കാല്‍ (ശാഖ സെക്രട്ടറി), എംതമ്പാന്‍ (ദേവസ്വം സെക്രട്ടറി) വി ഗോവിന്ദന്‍, സി വി തമ്പാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ പി സുകുമാരന്‍ (ഖജാന്‍ജി) എന്നിവരാണ്ഭാരവാഹികള്‍.
വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
