പുളിഞ്ചാല്‍ അപകട വളവില്‍ ദുരന്തം പതിയിരിക്കുന്നു

ബന്തടുക്ക: പുളിഞ്ചാല്‍ അപകടവളവില്‍ ദുരന്തം പതിയിരിക്കുന്നു. തെക്കില്‍ അലട്ടി റോഡ് പുളിഞ്ചാല്‍ പാലത്തില്‍ കഴിഞ്ഞ ദിവസം കുറ്റിക്കോല്‍ സ്വദേശി ചോനോക്കിലെ പ്രകാശന്‍ ഓടിച്ച ഓട്ടോറിക്ഷ ഒരാഴ്ച മുമ്പ് ഇവിടെ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു.
ചികില്‍സക്കിടെ ഇന്നലെ രാവിലെയാണ് പ്രകാശന്‍ മരിച്ചത്. വാഹനപകടം തുടര്‍കഥയാവുന്ന ഈ വളവില്‍ ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് രാത്രി പകലെന്നോ വ്യത്യാസം ഇല്ലാതെ വന്‍ ദുരന്തം ആണ് കാത്തിരിക്കുന്നത്.

നിരവധി ചരക്ക്, യാത്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നുണ്ട്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയായ റോഡില്‍ ഈ പഴയ പാലം ഒഴിച്ച് നിര്‍ത്തിയാണ് പണി നടത്തിയത്. പാലം ഇനി ഉയര്‍ത്തികൊണ്ട് റോഡ് വളവ് നിവര്‍ത്തിയാലേ ഇവിടെ അപകടം ഒഴിവാകുകയുള്ളു. അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ഇനിയും മരണം സംഭവിക്കും എന്ന് നാട്ടുകാര്‍ സാക്ഷ്യപെടുത്തുന്നു. എത്രയും പെട്ടെന്നു പാലം പണി ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാണിമൂല യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!