പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്രത്തില്‍ കടയന്‍വയില്‍ കാവില്‍ കളിയാട്ട മഹോത്സവം : കലവറ ഘോഷയാത്ര നടന്നു

പരപ്പ : ക്ലായിക്കോട് ശ്രീകൊട്ടാര ക്ഷേത്രത്തില്‍ ശ്രീ കടയന്‍വയില്‍ കാവിലും കളിയാട്ട മഹോത്സവത്തിന്  തുടക്കം.  ഇന്ന് രാവിലെ ആറുമണിക്ക് ഗണപതി ഹോമം. കൊട്ടാര ക്ഷേത്രത്തിലും നാഗ സ്ഥാനത്തും പ്രതിഷ്ഠാദിന പൂജാദി കര്‍മ്മങ്ങള്‍. ക്‌ളായിക്കോട് കുറുമല്‍ തറവാട്ടില്‍ നിന്നും കലവറ ഘോഷയാത്ര നടന്നു. പുതിയതായി കരിങ്കല്‍ പാപിയ തിരുമുറ്റം സമര്‍പ്പണം ബ്രഹ്‌മശ്രീ കെ യു നാരായണ തന്ത്രി നിര്‍വഹിച്ചു. ഉച്ചക്ക് പ്രസാദവി തരണവും അന്ന പ്രസാദ വിതരണവും നടന്നു. വൈകിട്ട് ആറുമണിക്ക് ദീപാരാധന
എട്ടുമണിക്ക് തുടങ്ങല്‍. 8.30 ന് ക്ഷേത്ര ബാലവേദി അവതരിപ്പിക്കുന്ന തിരുവാതിര, തുടര്‍ന്ന് പരപ്പ ജിഎച്ച്എസ്എസ് കുട്ടികളുടെ മംഗലം കളി. 9 ന് കോലാച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 11ന് പരപ്പ സ്റ്റാര്‍ ബോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. 12 ന് പുലര്‍ച്ചെ രണ്ടുമണിക്ക് കോലച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്. വൈകിട്ട് 6 ന് ദീപാരാധന 7 30ന് തുടങ്ങല്‍, 8 ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം,
9 ന് ക്ലിനിക് പാറ അയ്യപ്പഭജന മട മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര തുടര്‍ന്ന് കടയന്‍ വയല്‍ കാവില്‍ നിന്നും വീരന്‍ തെയ്യത്തിന്റെ വരവ് തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍. 13 ന് പുലര്‍ച്ചെ ഒരു മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട് 3 ന് പൊട്ടന്‍ തെയ്യത്തിന്റെ കനലാട്ടം. രാവിലെ 11 ന് ചാമുണ്ഡി പുറപ്പാട് ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. 2 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.
3 ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട് 4 ന് കടമ്പയില്‍ കാവില്‍ നിന്നും ചാമുണ്ഡി ഈശ്വരയുടെയും ഗുളികന്റെയും വരവ് തുടര്‍ന്ന് തെയ്യങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച. 5 ന് തുലാഭാരം രാത്രി7 ന് കളിയാട്ടത്തിന്സമാപനം.

error: Content is protected !!