കാലിക്കടവ് : ലോറിയില്‍ കടത്തിയ 100 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി ഉപ്പയും മകനും അറസ്റ്റില്‍. കാലിക്കടവ് ദേശീയപാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ചന്തേര എസ് ഐ എം സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കെ എല്‍ 56 ഡബ്യൂ 9284 നമ്പര്‍ പിക്കപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാനില്‍ ഉണ്ടായിരുന്ന കാസര്‍കോട് മധൂര്‍ നാഷണല്‍ നഗര്‍ ജയ്മാത സ്കൂളിന് സമീപത്തെ ബിസ്മില്ല ഹൗസില്‍ എ എം യൂസഫ് (68), ഇയാളുടെ മകന് എ വി ഷമീര്‍ (40) എന്നിവരെ അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ്, ഹോം ഗാര്‍ഡ് രാജന് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ലോറിയില്‍ കടത്തിയ 65 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി ഉപ്പയും മകനും അറസ്റ്റില്‍
