അന്നദാന കൗണ്ടര്‍ സമര്‍പ്പണം നടന്നു

കോളംകുളം : പുലയ നടുക്കം ശ്രീസുബ്രഹ്‌മണ്യ കോവിലില്‍ ഫെബ്രുവരി12,13,14 തിയതികളിലായി നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിന്റെ മുന്നോടിയായി പുതുതായി പണികഴിപ്പിച്ച അന്നദാന കൗണ്ടറിന്റെ സമര്‍പ്പണം യോഗി എം എം നാരായണന്‍ ഗുരുക്കള്‍ നിര്‍വ്വഹിച്ചു. കോവില്‍ പ്രസിഡന്റ് സി.വി.ഭാവനന്‍ അദ്ധ്യക്ഷം വഹിച്ചു, ട്രഷറര്‍ സി.വി.സുധാകരന്‍, ആഘോഷകമ്മറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍, മാതൃസമിതി പ്രസിഡന്റ് അനന്യ മധു, വി.സന്തോഷ്, കെ. മധു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി കെ നിഷാദ് സ്വാഗതവും കെ.രതീഷ് നന്ദിയുംപറഞ്ഞു.

 

error: Content is protected !!